ദുബൈ: (www.kvartha.com) ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ വിമാനം (എഐ 938) രാത്രി 10.35 ന് പുറപ്പെടുമെന്ന് എയര്‍ ഇന്‍ഡ്യ അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ വൈകിട്ട് 7.35ന് വിമാനത്താവളത്തില്‍ റിപോര്‍ട് ചെയ്താല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ റീ കാര്‍പറ്റിംഗ് ജോലി നടക്കുന്നതിനാലാണ് വിമാനം വൈകുന്നത്.
നേരത്തെ എയര്‍ ഇന്‍ഡ്യയുടെ മുംബൈ - കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് അധികൃതര്‍ വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാരുടെ ആരോപണം.
ശനിയാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് എട്ടുമണിക്ക് വിമാനം കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് നാലുമണിക്ക് സജ്ജീകരിക്കുമെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചിരുന്നു. എന്നാല്‍, ഇതു അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു യാത്രക്കാര്‍.
Keywords: Air India Dubai - Kozhikode flight delay, Dubai, News, Air India Express, Passengers, Report, Flight, Gulf, World.