ഭോപാല്‍: (www.kvartha.com) നിരാശജനകമായ ട്വീറ്റിന് പിന്നാലെ മക്കളെ കൊന്ന് ബിജെപി നേതാവും ഭാര്യയും ജീവനൊടുക്കിയതായി റിപോര്‍ട്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ബിജെപിയുടെ മുന്‍ കോര്‍പറേഷന്‍ അംഗം സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആണ്‍മക്കളായ ആന്‍മോള്‍ (13), സര്‍ത്തക് (7) എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം മരിച്ചനിലയില്‍ കണ്ടെത്തിയത്.
'ശത്രുക്കളുടെ കുട്ടികളെപ്പോലും ഈ രോഗത്തില്‍നിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട'- എന്നാണ് മിശ്ര ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിന് പിന്നാലെ പൊലീസ് എത്തിയാണ് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേരും ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.
കുട്ടികള്‍ ഇരുവര്‍ക്കും മസ്‌കുലാര്‍ അട്രോഫിയെന്ന രോഗം ബാധിച്ചിരുന്നുവെന്നും ഇതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു മാതാപിതാക്കളെന്നും ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
Keywords: News,National,India,Madhya pradesh,Bhoppal,Report,Suicide,Death, Killed,Treatment,Police,Twitter,Social-Media,Police, After Tweet About Sons' Disease, Ex BJP Corporator, Family Found Dead