Follow KVARTHA on Google news Follow Us!
ad

Probe | ബി എസ് എഫിന്റെ നായ ഗര്‍ഭം ധരിച്ച് 3 കുട്ടികള്‍ക്ക് ജന്മം നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,News,Child,Dog,Stray-Dog,Probe,Report,BSF Jawans,National,
ചണ്ഡീഗഢ്: (www.kvartha.com) ഇന്‍ഡ്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി എസ് എഫിന്റെ പെണ്‍ നായ ഗര്‍ഭം ധരിക്കുകയും മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി. ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ ലെല്‍സി എന്ന നായയാണ് മൂന്ന് നായ്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ബി എസ് എഫ് പ്രാദേശിക ആസ്ഥാനമായ ഷിലോങ്ങിലെ കോടതിയാണ് സംഭവം അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

After Sniffer Dog Delivers 3 Pups, Border Force Probing How It Got Pregnant At All, News, Child, Dog, Stray-Dog, Probe, Report, BSF Jawans, National

ബി എസ് എഫ് ഡെപ്യൂടി കമാന്‍ഡന്റ് അജിത് സിങ്ങിനാണ് അന്വേഷണ ചുമതല. ഈ മാസം അവസാനത്തോടെ റിപോര്‍ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേന്ദ്ര സേനകളിലെ സ്‌നിഫര്‍ നായ്ക്കളുടെ പ്രജനനത്തിനും പരിശീലനത്തിനും ഭക്ഷണത്തിനുമെല്ലാം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ബി എസ് എഫ് ക്യാംപിലടക്കമാണ് ഇവയെ ഡ്യൂടിക്ക് നിയോഗിക്കാറ്. ക്യാംപിന് പുറത്തുപോകാന്‍ അനുവദിക്കാറുമില്ല.

തെരുവ് നായ്ക്കള്‍ക്ക് ക്യാംപിലേക്ക് പ്രവേശിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് ലെല്‍സി എന്ന നായ ഗര്‍ഭം ധരിച്ചതിനെച്ചൊല്ലി സുരക്ഷാ വീഴ്ചയിലടക്കം സംശയമുയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ബോര്‍ഡര്‍ ഔട് പോസ്റ്റിലെ ബാഗ്മാരയിലാണ് ലെല്‍സി മൂന്ന് നായ്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് നായ്ക്കളുടെ പ്രജനനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ നായയെ കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധ മൂലമായിരിക്കാം ഇത് സംഭവിച്ചതെന്ന് മുതിര്‍ന്ന ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Keywords: After Sniffer Dog Delivers 3 Pups, Border Force Probing How It Got Pregnant At All, News, Child, Dog, Stray-Dog, Probe, Report, BSF Jawans, National.

Post a Comment