Follow KVARTHA on Google news Follow Us!
ad

Road project | താഴെ ചൊവ്വ - സ്പിന്നിങ് മില്‍ റിങ് റോഡ് പദ്ധതിക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമെന്ന് ആക്ഷന്‍ കമിറ്റി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Press meet,Criticism,Allegation,Letter,Kerala,
കണ്ണൂര്‍: (www.kvartha.com) താഴെ ചൊവ്വ - സ്പിന്നിങ് മില്‍ റിങ് റോഡ് പദ്ധതിക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമെന്ന് ആക്ഷന്‍ കമിറ്റി. താഴെ ചൊവ്വ കാഞ്ചി കാമാക്ഷി കോവില്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്നതും ചൊവ്വ സഹകരണ സ്പിന്നിങ്ങ് മിലിന്റെ പിറക് വശത്ത് അവസാനിക്കുന്നതുമായ പുതിയ റിങ് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്നും ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആര്‍ക്കും ഉപയോഗം ചെയ്യാത്ത പരിസ്ഥിതി ആഘാതപഠനം നടത്താതെയുള്ള റോഡു നിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യം മാത്രമാണെന്നും കമിറ്റി ആരോപിച്ചു.

Action Committee Against Thazhe Chovva Spinning Mill Ring Road project, Kannur, News, Press meet, Criticism, Allegation, Letter, Kerala

13.80 മീറ്റര്‍ വീതിയും 800 മീറ്റര്‍ നീളവുമുള്ള റോഡ് നിര്‍മാണം എംബാംഗ് മെന്റ് രീതിയിലാണ് നടത്തുന്നത്. റോഡിന് കുറ്റിയടിക്കാനെത്തിയത് മുന്നറിയിപ്പില്ലാതെയാണ്. റോഡ് വരുമ്പോള്‍ 50 ഓളം വീടുകളെ പ്രതികൂലമായി ബാധിക്കും. ഇതില്‍ പല വീടുകളും പുതുതായി നിര്‍മിച്ചതാണ്. പലരും വായ്പ എടുത്താണ് വീട് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടലിന്റെ ഭാഗമായി അലൈന്റ്‌മെന്റില്‍ നിരവധി തവണ മാറ്റം വരുത്തിയതാണ് 50 ഓളം വീട്ടുകാരെ പ്രതിസന്ധിയിലാക്കിയതെന്നും കമിറ്റി ആരോപിച്ചു.
ദേശീയ പാത നാലുവരി വികസിപ്പിക്കുകയും സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി നടപ്പാക്കുകയും ചെയ്യുന്നതിനിടെ ഈ ഒരു റോഡിന് പ്രസക്തിയില്ലെന്നും ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പദ്ധതിയുടെ ദോഷഫലങ്ങളെ കുറിച്ച് വകുപ്പ് മന്ത്രിക്കും എം എല്‍ എക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പി സലാം, കെ വി പ്രേമന്‍, കെ പി ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Action Committee Against Thazhe Chovva Spinning Mill Ring Road project, Kannur, News, Press meet, Criticism, Allegation, Letter, Kerala.

Post a Comment