Follow KVARTHA on Google news Follow Us!
ad

Abhilash Tomy | ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ 2-ാം സ്ഥാനത്ത് തുടരുന്ന അഭിലാഷ് ടോമിക്ക് പരുക്ക്; പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Injured,Doctor,National,Treatment,
ന്യൂഡെല്‍ഹി: (www.kvartha.com) ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ നിര്‍ണായക സ്ഥാനത്ത് വച്ച് അഭിലാഷ് ടോമിക്ക് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളി ഉയര്‍ത്തുന്നത്. പരുക്ക് സംബന്ധിയായി അഭിലാഷ് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

2018ല്‍ മേഖലകളില്‍ സുഗമമായി യാത്ര ചെയ്യാന്‍ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസില്‍ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒന്‍പതിനായിരം നോടികല്‍ മൈല്‍ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറില്‍ തുടങ്ങിയ യാത്ര ഏപ്രില്‍ മാസം വരെയാണ് തുടരുക.

Abhilash Tomy get injured during Golden Globe Race, New Delhi, News, Injured, Doctor, National, Treatment.

പായ് വഞ്ചിയില്‍  തനിച്ച് ലോകം ചുറ്റിയ ആദ്യ ഇന്‍ഡ്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീര്‍ത്തിചക്ര, ടെന്‍സിംഗ് നോര്‍ഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കായി അഭിലാഷ് ടോമി നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു.

Keywords: Abhilash Tomy get injured during Golden Globe Race, New Delhi, News, Injured, Doctor, National, Treatment.

Post a Comment