പ്രാദേശിക വികസനത്തിൽ ജനപങ്കാളിത്തത്തോടെ മലപ്പട്ടത്തിന്റെ സർവതോന്മുഖമായ വികസനത്തിന് കെ ആർ നേതൃത്വം നൽകിയെന്ന് സമിതി വിലയിരുത്തി. പുഴയാൽ ചുറ്റപ്പെട്ട മലപ്പട്ടം പഞ്ചായതിൽ കണിയാർവയൽ–മുനമ്പ് റോഡ്, മലപ്പട്ടം പറമ്പ് കോട്ടൂർ–ശ്രീകണ്ഠപുരം റോഡ്, മുനമ്പുകടവ് പാലം ഉൾപെടെയുള്ള വികസനത്തിനായുള്ള ആത്മാർപ്പണം നടത്തി. മലപ്പട്ടം പാലത്തിനായി 1980 ലെ ജില്ലാ വികസന സമിതി യോഗത്തിലേക്ക് നടത്തിയ ലോങ് മാർചിന്റെ സംഘാടകരിൽ ഒരാളായിരുന്നു. മലപ്പട്ടം സഹകരണ ബാങ്ക്, മലപ്പട്ടം ഹൈസ്കൂൾ എന്നിവ രൂപപ്പെടുത്തിയ രാഷ്ടീയ നേതൃത്വത്തിലും കെ ആറിന്റെ സജീവപങ്കാളിത്തമുണ്ട്.
ജില്ലാ കൗൺസിൽ അംഗം, ബ്ലോക് പഞ്ചായത് അംഗം, അവിഭക്ത ഇരിക്കൂർ – മലപ്പട്ടം പഞ്ചായത് അംഗം, മലപ്പട്ടം ബാങ്ക് പ്രസിഡൻറ്, സിപിഎം ശ്രീകണ്ഠപുരം ഏരിയ സെക്രടറി, മലപ്പട്ടം ലോകൽ കമിറ്റി അംഗം, കർഷകസംഘം ജില്ലാ കമിറ്റി അംഗം എന്നീ ചുതമലകളിൽ കെ ആർ പ്രവർത്തിച്ചിട്ടുണ്ട്.
Keywords: News, Local-News, Award, Programme, Journalist, Kannur, Panchayath, CPM, 7th N Unnikrishnan Memorial Award to KR Kunhiraman.