Food Poison | വയനാട്ടിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 70 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
Jan 30, 2023, 11:30 IST
വയനാട്: (www.kvartha.com) വൈത്തിരിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഞായറാഴ്ച രാത്രി മുതല്‍ വയറുവേദനയും കടുത്ത ഛര്‍ദിയും അനുഭവപ്പെട്ട 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്കിടി ജവഹര്‍ നവോദയ സ്കൂളിലെ വിദ്യാര്‍ഥികളാണ് വൈത്തിരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
പിന്നാലെ രാവിലെ മറ്റു കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ഇതുവരെ ചികിത്സയ്ക്കായെത്തിയതില്‍ 10 കുട്ടികള്‍ ആശുപത്രി വിട്ടു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,State,Wayanad,Food,Students,school,hospital,Local-News,Health,Health & Fitness, 70 Students From a School in Wayanad Sought Treatment at Hospital; Food Poison Suspected
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.