സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
എസ് പ്രദീപ് എന്നയാളാണ് സ്വയം വെടിവെച്ച് മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞ ഗോപി, സോമി എന്നീ രണ്ടുപേരുടെ പ്രേരണയില്‍ ഇയാള്‍ ബെംഗ്ലൂറിലെ ഒരു ക്ലബില്‍ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബില്‍ ജോലി ചെയ്യുന്നതിന്റെ ശമ്പളം ഉള്‍പ്പെടെ എല്ലാ മാസവും മൂന്നു ലക്ഷം രൂപ തിരികെ നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, പണം വാങ്ങിയ ശേഷം ഗോപിയും സോമിയും മാസങ്ങളോളം പ്രദീപിനെ പണം തിരികെ നല്‍കാതെ പറ്റിച്ചു. പലിശ തിരിച്ചടക്കാന്‍ പ്രദീപിന് ഒന്നിലധികം വായ്പകള്‍ എടുക്കേണ്ടി വന്നതായും പണമടക്കാന്‍ വീടും കൃഷി സ്ഥലവും വില്‍ക്കേണ്ടി വന്നതായും കുറിപ്പില്‍ പറയുന്നു.
പലതവണ അപേക്ഷിച്ചിട്ടും പ്രദീപിന് പണം തിരികെ നല്‍കിയില്ല. ഇതോടെ പ്രദീപ് വിഷയം ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയെ അറിയിച്ചു. പ്രദീപിന്റെ പണം തിരികെ നല്‍കാന്‍ എംഎല്‍എ രണ്ടുപേരുമായി സംസാരിച്ചെങ്കിലും 90 ലക്ഷം രൂപ മാത്രമേ തിരികെ നല്‍കൂ എന്നായിരുന്നു അവര്‍ പറഞ്ഞത്.
പ്രദീപിന്റെ സഹോദരന്റെ സ്വത്തുക്കള്‍ക്കെതിരെ ഒരു ഡോക്ടര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രദീപിനെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. തീവ്രമായ നടപടി സ്വീകരിക്കുന്നതിന് ഉത്തരവാദികളായ ആറ് പേരുടെ പേര് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. പ്രദീപിന്റെ പണം തിരികെ നല്‍കാത്തവരെ പിന്തുണച്ചുവെന്നാരോപിച്ച് ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരും ആത്മഹത്യാ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
Keywords: 47-yr-old man shoots self in Bengaluru, names 6 including BJP MLA in suicide note, Bangalore, News, Gun attack, Suicide, Police, Allegation, National.