മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരിച്ചത്. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിഖയെ ഉടന്‍തന്നെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു.
പരുക്കേറ്റ മാതാപിതാക്കള്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: 4 Year old girl died in road accident, News, Local News, Accidental Death, Injured, Parents, Hospital, Treatment, Kerala.