Terror Strike | കശ്മീരിലെ ധാംഗ്രിയില്‍ വീടുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ നാലാമനും മരിച്ചു; ബന്ദിന് ആഹ്വാനം

 



ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരിലെ ധാംഗ്രിയില്‍ വീടുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ നാലാമനും മരിച്ചു. പുതുവര്‍ഷദിനത്തില്‍ രജൗരി സെക്ടറിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചത്. പരുക്കേറ്റ ചികിത്സയിലായിരുന്ന നാലാമത്തെയാളുടെയും മരണവും പുലര്‍ചെ സ്ഥിരീകരിക്കുകായിരുന്നു. ഇദ്ദേഹം പ്രദേശവാസിയാണ്. 

ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

Terror Strike | കശ്മീരിലെ ധാംഗ്രിയില്‍ വീടുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ നാലാമനും മരിച്ചു; ബന്ദിന് ആഹ്വാനം


ഞായറാഴ്ച വൈകിട്ടാണ് ധാംഗ്രിയില്‍ ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് രാവിലെ മരിച്ചത്. പരുക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ ആശുപത്രിയില്‍ തന്നെയാണ് ചികിത്സയിലുള്ളത്. ഭീകരാക്രമണമാണെന്ന നിഗമനത്തില്‍ പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചു. 

Keywords:  News,National,India,New Delhi,House,Strike,attack,Killed,Crime,Police,Terror Attack,Injured,Top-Headlines, 4 killed, 9 injured in terror strike on 3 homes in Jammu village
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia