Follow KVARTHA on Google news Follow Us!
ad

Action Plan | 3-ാം നൂറുദിന കര്‍മപരിപാടി - ആലോചനാ യോഗം ചേര്‍ന്നു; ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

Thiruvananthapuram,News,Politics,Meeting,Pinarayi-Vijayan,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ മൂന്നാം നൂറുദിന കര്‍മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രടറിയും വകുപ്പ് സെക്രടറിമാരും പങ്കെടുത്തു. ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്യുക.

3rd Hundred Day Action Plan - Consultative meeting held, Thiruvananthapuram, News, Politics, Meeting, Pinarayi-Vijayan, Chief Minister, Kerala

2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വകുപ്പും പരമാവധി പരിപാടികള്‍ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നൂറുദിന പരിപാടിയാണിത്. ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടപ്പാക്കിയിരുന്നു. അന്ന് നൂറ് പരിപാടികളാണ് നടപ്പിലാക്കിയത്. രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നടപ്പാക്കിയത്. സര്‍കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നൂറുദിന പരിപാടിയില്‍ 1,557 പദ്ധതികള്‍ നടപ്പിലാക്കി.

Keywords: 3rd Hundred Day Action Plan - Consultative meeting held, Thiruvananthapuram, News, Politics, Meeting, Pinarayi-Vijayan, Chief Minister, Kerala.

Post a Comment