SWISS-TOWER 24/07/2023

Accidental Death | ആലപ്പുഴയില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ 3.30നാണ് അപകടം.

ആലപ്പുഴ ബീചില്‍ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപാണ് ഇടിച്ചത്.

Accidental Death | ആലപ്പുഴയില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു

ഡ്രൈവര്‍ മാത്രമാണ് ജീപിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈകിലിടിച്ച ജീപ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: 2 Youths Died in Road Accident, Alappuzha, News, Local News, Accidental Death, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia