Follow KVARTHA on Google news Follow Us!
ad

New Birds | സൈലന്റ് വാലി ദേശീയോദ്യാനത്തിലെ ഏഴാമത് പക്ഷി സര്‍വെ പൂര്‍ത്തിയായി; 17 ഇനങ്ങളെ പുതുതായി കണ്ടെത്തി

17 New birds identified in bird survey in silent valley#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിലെ ഏഴാമത് പക്ഷി സര്‍വെ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 27 തുടങ്ങിയ ഉള്‍ക്കാട്ടിനകത്തെ സര്‍വേയില്‍ 17 ഇനം പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ സൈലന്റെ വാലിയിലെ പക്ഷി ഇനങ്ങളുടെ എണ്ണം 174 ആയി. 

കാട്ടുകാലന്‍ കോഴി, ചെങ്കുയില്‍, അസുരക്കാടന്‍, മീന്‍കൊത്തിച്ചാത്തന്‍, തുടങ്ങിയ പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്. 30 ഓളം പക്ഷി നിരീക്ഷകരും വനംവകുപ്പ് ജീവനക്കാരും സര്‍വേയില്‍ പങ്കാളികളായി. കാട്ടിനുള്ളില്‍ ഏഴു കാംപുകളിലായി താമസിച്ചായിരുന്നു വിവരശേഖരണം. 

1990ലാണ് കേരളത്തിലെ ആദ്യത്തെ പക്ഷി സര്‍വേ സൈലന്റ് വാലിയില്‍ നടത്തിയത്. ദേശീയോദ്യാനത്തിന്റെ കോര്‍ ഏരിയയിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. കരുതല്‍ മേഖലയിലും വിവരശേഖരണം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് അറിയിച്ചു.

News,Kerala,State,palakkad,Bird,Top-Headlines,forest, 17 New birds identified in bird survey in silent valley


നേരത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്ന് ഡിഎഫ്ഒ എസ് വിനോദ് വിശദമാക്കിയിരുന്നു. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫര്‍ സോണ്‍ ഉള്ളതിനാല്‍, കൂട്ടിച്ചേര്‍ക്കല്‍ വേണ്ടിവരില്ല. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചിരുന്നു.

Keywords: News,Kerala,State,palakkad,Bird,Top-Headlines,forest, 17 New birds identified in bird survey in silent valley

Post a Comment