Follow KVARTHA on Google news Follow Us!
ad

Missing | ബാങ്കിലേക്ക് അടക്കാനായി കൊണ്ടുപോയ കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ തുകയില്‍ നിന്നും 1,10,000 രൂപ കാണാതായതായി പരാതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Alappuzha,News,Local News,Missing,Complaint,KSRTC,Police,Probe,Kerala,
ആലപ്പുഴ: (www.kvartha.com) ബാങ്കിലേക്ക് അടക്കാനായി കൊണ്ടുപോയ കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ തുകയില്‍ നിന്നും 1,10,000 രൂപ കാണാതായതായി പരാതി. കെഎസ്ആര്‍ടിസി എടത്വ ഡിപോയിലെ പണമാണ് കാണാതായത്. 

ഡിപോയില്‍ നിന്നും ഒരു കിലോമീറ്റര്‍ പോലും അകലെയല്ലാത്ത ബാങ്കില്‍ അടക്കുന്നതിനായി സിഎല്‍ആര്‍ ജീവനക്കാരി കവറിലാക്കി കൊണ്ടുപോയ 2,95,000 രൂപയില്‍ നിന്നും ആണ് 1,10,000 രൂപ കാണാതായതെന്നാണ് പരാതി.

ഇക്കഴിഞ്ഞ 23 ന് രാവിലെ 11.30 ന് ആയിരുന്നു സംഭവം. എടത്വ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. 

1.10 lakh missing from KSRTC Edathua collection, Alappuzha, News, Local News, Missing, Complaint, KSRTC, Police, Probe, Kerala


സാധാരണ ക്യാഷ് കൈകാര്യം ചെയ്യുന്ന ഓഫിസ് അസിസ്റ്റന്റ് തിരുവനന്തപുരത്ത് നടക്കുന്ന ട്രെയ്‌നിങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ അന്നേ ദിവസം സിഎല്‍ആര്‍ ജീവനക്കാരിയുടെ കൈയില്‍ പണം കൊടുത്തു വിടുകയായിരുന്നു എന്നാണ് ഡിപോ അധികൃതര്‍ പറയുന്നത്. ബസില്‍ വച്ച് മോഷണം പോയതായാണ് ജീവനക്കാരി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Keywords: 1.10 lakh missing from KSRTC Edathua collection, Alappuzha, News, Local News, Missing, Complaint, KSRTC, Police, Probe, Kerala.

Post a Comment