Follow KVARTHA on Google news Follow Us!
ad

Appreciated| രോഹിണി ആചാര്യ ഉത്തമപുത്രി, അഭിമാനം തോന്നുന്നു, വരും തലമുറകള്‍ക്ക് ഉദാഹരണം; പിതാവും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകളെ അഭിനന്ദിച്ച് ബിജെപി നേതാവ് ഗിരിരാജ് സിങ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Treatment,hospital,Twitter,BJP,National,
ന്യൂഡെല്‍ഹി: (www.kvartha.com) പിതാവും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയെ അഭിനന്ദിച്ച് ബിജെപി നേതാവ് ഗിരിരാജ് സിങ്. രോഹിണി ആചാര്യ ഉത്തമപുത്രിയാണെന്നും അവരില്‍ അഭിമാനം തോന്നുന്നുവെന്നുമാണ് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തത്. വരും തലമുറകള്‍ക്ക് രോഹിണി ഉദാഹരണമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാലുവിന്റെ രൂക്ഷവിമര്‍ശകനായാണ് ഗിരിരാജ് സിങ് അറിയപ്പെടുന്നത്.

തിങ്കളാഴ്ച സിംഗപൂരിലെ ആശുപത്രിയിലായിരുന്നു ലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലാലുവും വൃക്കദാതാവായ രോഹിണിയും സുഖം പ്രാപിച്ചു വരുന്നതായി കുടുംബം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ട്വിറ്ററിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ശനിയാഴ്ചയാണ് ലാലു സിംഗപൂരിലെത്തിയത്.

'You've Set An Example...': BJP Leader's Praise For Lalu Yadav's Daughter, New Delhi, News, Politics, Treatment, Hospital, Twitter, BJP, National

അദ്ദേഹത്തിനൊപ്പം ഭാര്യയും മൂത്തമകളും കൂടിയുണ്ട്. 74-കാരനായ ലാലുവിന് വൃക്കദാനം ചെയ്യാന്‍ തയാറായ രോഹിണിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

Keywords: 'You've Set An Example...': BJP Leader's Praise For Lalu Yadav's Daughter, New Delhi, News, Politics, Treatment, Hospital, Twitter, BJP, National.

Post a Comment