Follow KVARTHA on Google news Follow Us!
ad

Youth remanded | '9-ാം ക്ലാസ് വിദ്യാർഥിനിയോട് ഫോണിലൂടെ അശ്ലീല സംസാരവും സന്ദേശങ്ങളും'; യുവാവ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

Youth remanded for misbehaviour case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 കണ്ണൂർ:  (www.kvartha.com) ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയോട് ഫോണില്‍ അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ അയച്ച് നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റുചെയ്തു. കെകെ വിഷ്ണു (29) എന്ന യുവാവാണ് അറസ്റ്റിലായത്. യുവജന സംഘടനയുടെ സജീവ പ്രവര്‍ത്തകനും ഭരണകക്ഷി പാര്‍ടിയിലെ പ്രാദേശിക നേതാവുമായ യുവാവാണ് കുടുങ്ങിയത്. 
                       
Youth remanded for misbehaviour case, Kerala,Kannur,News,Top-Headlines,Latest-News,Student,Mobile Phone,Arrest,POCSO.


കണ്ണവം സ്റ്റേഷന്റെ താല്‍ക്കാലിക ചുമതലയുള്ള സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് വ്യാഴാഴ്ച  വൈകുന്നേരം യുവാവിനെ അറസ്റ്റ് 

ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ഭാഷയില്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

മൊബൈല്‍ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്തതിന്  ശേഷമാണ് പൊലീസ്‌ കേസെടുത്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് കേസില്‍ അറസ്റ്റുണ്ടായത്.

Keywords: Youth remanded for misbehaviour case, Kerala,Kannur,News,Top-Headlines,Latest-News,Student,Mobile Phone,Arrest,POCSO.



Post a Comment