Youth held | മാരകമായ എല്‍ എസ് ഡി സ്റ്റാംപുമായി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മാരകമയക്കുമരുന്നായ എല്‍ എസ് ഡി സ്റ്റാംപുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എപി മുഹമ്മദ് ഫര്‍സീന്‍ (25) എന്ന യുവാവിനെയാണ് കുറുവ യുപി സ്‌കൂളിനടുത്ത് വെച്ച് 78 ഗ്രാം എല്‍ എസ് ഡി സ്റ്റാംപുമായി കണ്ണൂര്‍ റേന്‍ജ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഫര്‍സീനെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. പേഴ്സില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
  
Youth held | മാരകമായ എല്‍ എസ് ഡി സ്റ്റാംപുമായി യുവാവ് അറസ്റ്റില്‍

ബെംഗ്‌ളൂരില്‍ നിന്ന് ഇയാളുടെ സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു. ഫര്‍സീനെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായാണ് താന്‍ കാരിയറായി മാറിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയായി ഫര്‍സീനെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

തോട്ടട, കിഴുന്ന, തയ്യില്‍, കണ്ണൂര്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. കഴിഞ്ഞമാസം ഇതേ സ്ഥലത്തു വെച്ചു 191ഗ്രാം എല്‍ എസ് ഡി സ്റ്റാംപും ആറു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പികെ ദിനേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Drugs, Crime, Youth held with LSD stamps.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia