Follow KVARTHA on Google news Follow Us!
ad

Found Dead | ലോറിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദം മൂലം യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thrissur,News,Suicide,Letter,Police,Dead Body,Kerala,
തൃശൂര്‍: (www.kvartha.com) ലോറിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദം മൂലം യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍ . തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷിനെയാണ് ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോറി വാങ്ങിയ ശേഷം തന്നെ രണ്ട് പേര്‍ ചതിച്ചതാണെന്ന് കാട്ടി അഭിലാഷ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും ലോഡ്ജില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Youth Found Dead in Lodge, Thrissur, News, Suicide, Letter, Police, Dead Body, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രണ്ട് വര്‍ഷം മുമ്പാണ് അഭിലാഷ് ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാമെന്നേറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും തിരിച്ചടവ് ഉണ്ടായില്ല. ഇതോടെ ധനകാര്യ സ്ഥാപനം യുവാവിനുമേല്‍ സമ്മര്‍ദം ചെലുത്തി. ലോറി വാങ്ങാന്‍ ഈട് നല്‍കിയ വീടും ഭൂമിയും നിയമ കുരുക്കിലായി. ഇതോടെ നാല് ദിവസം മുമ്പ് അഭിലാഷ് നാടുവിടുകയായിരുന്നു.

ഒടുവില്‍ വീട്ടുകാരെ തേടിയെത്തിയത് മരണവാര്‍ത്തയാണ്. ലോറി ഇടപാടില്‍ ചതിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Keywords: Youth Found Dead in Lodge, Thrissur, News, Suicide, Letter, Police, Dead Body, Kerala.

Post a Comment