Accidental Death | ഇടുക്കിയില്‍ ജീപ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് 19 കാരന്‍ മരിച്ചു
Dec 25, 2022, 19:40 IST
ഇടുക്കി: (www.kvartha.com) ഇടുക്കിയില്‍ ജീപ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് 19 കാരന്‍ മരിച്ചു. വണ്ടിപ്പെരിയാറിന് സമീപം വാളാഡിയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചോറ്റുപാറ പുത്തന്‍പുരക്കല്‍ രാജന്റെ മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ചോറ്റുപാറയില്‍ നിന്ന് വാളാഡിലേക്ക് പോകുംവഴിയാണ് വണ്ടി അപകടത്തില്‍പെട്ടത്.
ഡ്രൈവറും വിഷ്ണുവുമായിരുന്നു ജീപിലുണ്ടായിരുന്നത്. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ പ്രദേശവാസികള്‍ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കട്ടപ്പനയിലെ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Youth Died in Road Accident, Idukki, News, Local News, Accidental Death, Hospital, Obituary, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.