Accidental Death | അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് തലയില്‍ തേങ്ങ വീണ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് തലയില്‍ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീര്‍ (49) ആണ് മരിച്ചത്. സഊദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

അസുഖ ബാധിതനായി കിടപ്പിലായിരുന്ന ബാപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകിട്ട് ബൈകില്‍ വീട്ടിലേക്ക് വരുമ്പോഴാണ് വഴിയരികിലെ തെങ്ങില്‍നിന്ന് മുനീറിന്റെ തലയില്‍ തേങ്ങ വീണത്. ഗുരുതരമായി പരുക്കേറ്റ മുനീര്‍ ചികിത്സക്കിടെ ബുധനാഴ്ച പുലര്‍ചെ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്.
Aster mims 04/11/2022

Accidental Death | അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് തലയില്‍ തേങ്ങ വീണ് മരിച്ചു

അത്തോളിയന്‍സ് ഇന്‍ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്. ഖബറടക്കം കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്ജിദില്‍.

Keywords: Youth died after coconut falls on his head, Kozhikode, News, Accidental Death, Hospital, Treatment, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script