Follow KVARTHA on Google news Follow Us!
ad

Protest | അയ്യന്‍ കുന്നില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ വരച്ചുവെച്ച ബഫര്‍ സോണ്‍ അടയാളങ്ങള്‍ യുത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചുമായ്ച്ചു

Youth Congress protested against buffer zone marks, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇരിട്ടി: (www.kvartha.com) കര്‍ണാടക ബ്രഹ്മഗിരിവന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫര്‍സോണ്‍ നിശ്ചയിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ അയ്യന്‍ കുന്ന് പഞ്ചായതിലെ രണ്ടാം കടവ് വാര്‍ഡില്‍പ്പെട്ട കളിതട്ടും പാറയില്‍ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി അടയാളപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് അടയാളങ്ങള്‍ മായിച്ചുകളഞ്ഞു.
                 
Latest-News, Kerala, Kannur, Top-Headlines, Protest, Congress, Youth Congress, Youth Congress protested against buffer zone marks.

രാവിലെ പ്രതിഷേധവുമായി സ്ഥലത്തെത്തിയ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍കാറിനെതിരേയും കര്‍ണാടക വനം വകുപ്പിനെതിരേയും മുദ്രാവാക്യം വിളിക്കുകയും റോഡില്‍ കുത്തിയിരുന്ന് കരിഓയില്‍ ഒഴിച്ച് മായിച്ചുകളയുകയുമായിരുന്നു. സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ണാടകയുടെ വാഹനങ്ങള്‍ കേരളത്തിലെ അതിര്‍ത്തി കയറിയാല്‍ തിരിച്ചു പോകില്ലെന്നും യൂത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി കെഎസ് ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എംകെ വിനോദ്, ജോഷി മഞ്ഞപ്പള്ളി, ജിന്റോ പറയാനി, ഷീന്‍ കൂനങ്കി, ഷിജു മാത്യു, ജില്‍ജ് പാറക്കല്‍, ബിനു കൊച്ചുപുര, ലിബിന്‍ ചക്കാലക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Protest, Congress, Youth Congress, Youth Congress protested against buffer zone marks.
< !- START disable copy paste -->

Post a Comment