Expelled | പോക്‌സോ കേസിലെ പ്രതിയായ യൂത് കോണ്‍ഗ്രസ് നേതാവിനെ സംഘടനയില്‍ നിന്നും പുറത്താക്കി

 


ADVERTISEMENT

പഴയങ്ങാടി: (www.kvartha.com) പോക്‌സോ കേസില്‍ അറസ്റ്റിലായ യൂത് കോണ്‍ഗ്രസ് നേതാവ് കെ സുനീഷിനെ സംഘടനയില്‍ നിന്നും പുറത്താക്കി. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ആണ് സുനീഷിനെ യൂത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചത്.

Expelled | പോക്‌സോ കേസിലെ പ്രതിയായ യൂത് കോണ്‍ഗ്രസ് നേതാവിനെ സംഘടനയില്‍ നിന്നും പുറത്താക്കി

11കാരനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യൂത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജെനറല്‍ സെക്രടറി പെരുമ്പ തായത്തുവയലിലെ സുനീഷിനെ പൊലീസ് അറസ്റ്റുചെയ്തത്. ഈ മാസം 22ന് ആയിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. പയ്യന്നൂര്‍ സ്വദേശിയായ കുട്ടിയെ ആണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്‌സോ വകുപ്പുപ്രകാരം കേസെടുത്ത് പയ്യന്നൂര്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Keywords:  Youth Congress leader accused in POCSO case expelled from the party, Kannur, News, Police, Youth Congress, Arrested, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia