Follow KVARTHA on Google news Follow Us!
ad

Youth booked | സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ആള്‍ താമസമില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോക്‌സോ കേസെടുത്തു

Youth booked under POCSO Act, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ആള്‍ താമസമില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെ കൂത്തുപറമ്പ് പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു. കഴിഞ്ഞ എട്ടാം തീയ്യതി ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.
             
Latest-News, Kerala, Kannur, Top-Headlines, Crime, Molestation, Complaint, Youth booked under POCSO Act.

15 കാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കണ്ണന്‍ എന്ന യുവാവ് കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയിലെ കുട്ടിയുടെ വീടിന് സമീപത്തെത്തി ആള്‍ താമസമില്ലാത്ത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Molestation, Complaint, Youth booked under POCSO Act.
< !- START disable copy paste -->

Post a Comment