Arrested | ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ 100 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റില്‍

 


ന്യൂമാഹി: (www.kvartha.com) ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ 100 കുപ്പി മാഹി മദ്യവുമായി ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന
യുവാവ് അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ന്യൂ മാഹി പാലത്തിന് സമീപം വെച്ച് കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യന്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 180 മിലിയുടെ 100 കുപ്പി മാഹി മദ്യവുമായി സജേഷാണ് (32) പിടിയിലായത്.

കണ്ണൂര്‍ നഗരത്തില്‍ വെച്ച് യുവാവിനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയാണ് പിടിയിലായ സജേഷ് എന്ന് എക്‌സൈസ് അറിയിച്ചു. പടന്നക്കാട് വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും അപഹരിച്ചെന്ന കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 

Arrested | ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ 100 കുപ്പി മാഹി മദ്യവുമായി  യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തില്‍ വെച്ച് പരിശോധന നടത്തുകയായിരുന്ന എക് സൈസ് സംഘത്തെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉണ്ട്. പ്രതിക്കെതിരെ അബ്കാരി വകുപ്പുപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Youth arrested for 100 bottles of Mahi liquor, News, Arrested, Liquor, Court, Remanded, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia