Youth Died | റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക് ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

 


ഇരിട്ടി: (www.kvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരട്ടയിലെ അച്ചുകൊമ്പന്‍ അലി - നസീമ ദമ്പതികളുടെ മകന്‍ റാശിദ് (23) ആണ് മരിച്ചത്. ക്രിസ്തുമസ് തലേന്ന് ശനിയാഴ്ച കിളിയന്തറയില്‍ വെച്ചായിരുന്നു അപകടം.
    
Youth Died | റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക് ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക് വന്നിടിക്കുകയായിരുന്നു. പരിയാരം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സഹോദരങ്ങള്‍: റാഹിദ്, റാശിന. പോസ്റ്റുമോര്‍ടത്തിനുശേഷം വ്യാഴാഴ്ച നാട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ കൂട്ടുപുഴ പേരട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Died, Accident, Obituary, Young man died after being hit by bike.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia