Follow KVARTHA on Google news Follow Us!
ad

Fight | ഗേറ്റ് തുറന്ന് ഭാര്യയെത്തി; കണ്ണില്‍പെടാതെ ബാല്‍കണിയിലൂടെ പുറത്തേക്ക് ചാടാനൊരുങ്ങി ഭര്‍ത്താവിന്റെ കാമുകി; വീഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Mexico,News,Twitter,Social Media,World,Video,
മെക്സികോ: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കാറുണ്ട്. അവയില്‍ ചിലതെല്ലാം വൈറലാകാറുമുണ്ട്. അത്തരത്തില്‍ ട്വിറ്ററില്‍ പങ്കുവച്ച ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തെരുവില്‍ വഴക്കിടുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായത്. ഇരുവരും തമ്മില്‍ വഴക്കിടുന്നത് ആരോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മെക്സികോയിലാണ് സംഭവം.

Woman chases husband’s girlfriend in towel on streets, watch high-voltage drama, Mexico, News, Twitter, Social Media, World, Video

ഏത് ബന്ധത്തിലും വിശ്വാസവഞ്ചന ഒരിക്കലും പൊറുക്കാനാവാത്തതാണ്. അത് ദമ്പതികള്‍ക്കിടയിലാണെങ്കില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലായിരിക്കും ചിലപ്പോള്‍ പ്രതികരണം. ഭര്‍ത്താവിന്റെ കാമുകിയെ കയ്യോടെ പിടികൂടിയതിനെ തുടര്‍ന്നുളള ഭാര്യയുടെ പ്രതികരണമാണ് വീഡിയോയില്‍. ഒരു യുവതി ഭര്‍ത്താവുമായി തെരുവില്‍ വഴക്കിടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

യുവതി ഭര്‍ത്താവിനോട് ഉച്ചത്തില്‍ കയര്‍ക്കുന്നതും തളളുന്നതും കാണാം. യുവതിയെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് ഭര്‍ത്താവ്. അതിനിടെ യുവതി വീടിനുളളിലേയ്ക്ക് കയറിപോകുമ്പോള്‍ വീടിന്റെ ബാല്‍കണിയില്‍ ടവല്‍ ധരിച്ചൊരു പെണ്‍കുട്ടി നില്‍ക്കുന്നതും കാണാം. ദമ്പതികള്‍ വഴക്കിട്ട ശേഷം ഗേറ്റ് തുറന്ന് യുവതി അകത്തേക്ക് കയറുമ്പോള്‍ പെണ്‍കുട്ടി ബാല്‍കണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അകത്തേക്കു പോയ യുവതി വേഗത്തില്‍ തിരികെയെത്തുന്നു.

അപ്പോള്‍ താഴേക്കു ചാടാനിരുന്ന പെണ്‍കുട്ടി തിരികെ മുകളിലേക്ക് തന്നെ കയറിപോകുന്നതും വീഡിയോയില്‍ കാണാം. സ്പാനിഷ് ഭാഷയാണ് അവര്‍ സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സംഭവം നടന്നത് മെക്സികോയില്‍ ആവാമെന്നും പറഞ്ഞ് GJ0082 എന്ന യൂസറുടെ ട്വിറ്റര്‍ അകൗണ്ടിലാണ് വീഡിയോ പുറത്തുവിട്ടത്.

എന്നാല്‍ മെക്സികോയല്ല കൊളംബിയയാണെന്നും വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. വീഡിയോയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും നിരവധിപേരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും പൊതു ഇടങ്ങളില്‍ പരസ്യമായി വഴക്കുണ്ടാക്കുന്നവര്‍ക്കുളള താക്കീതാണ് ഈ വീഡിയോ എന്നുമുള്ള കമന്റുകളും കാണാം.

Keywords: Woman chases husband’s girlfriend in towel on streets, watch high-voltage drama, Mexico, News, Twitter, Social Media, World, Video.

Post a Comment