'ബുധനാഴ്ച പുലര്‍ചെ കുര്‍ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 42 കാരിയായ യുവതിയെ പീഡിപ്പിച്ചത്. പ്രതികള്‍ ഓരോരുത്തരായി യുവതിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കുകയും ചെയ്തു. സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പിച്ചു. നെഞ്ചിലും ഇരു കൈകളിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്തു. പ്രതികളിലൊരാള്‍ വീഡിയോ ചിത്രീകരിക്കുകയും പൊലീസില്‍ പരാതിപ്പെട്ടാല്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി തനിക്ക് നേരിട്ട ദുരനുഭവം അയല്‍ക്കാരോട് പറഞ്ഞു. അവര്‍ ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ പരാതി നല്‍കുകയും ആയിരുന്നു. ഐപിസി 376 (ബലാത്സംഗം), 376 ഡി (കൂട്ടബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 324 (അപകടകരമായ ആയുധം ഉപയോഗിച്ച് സ്വമേധയാ മുറിവേല്‍പ്പിക്കുക) എന്നീ വകുപ്പുകളും മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: Latest-News, National, Top-Headlines, Mumbai, Maharashtra, Crime, Assault, Molestation, Police, Investigates, Woman assaulted; Police booked.
< !- START disable copy paste -->