നേരത്തെ ഒരു കൊലപാതക കേസില്‍ അറസ്റ്റിലായി ഇവര്‍ സേലം ജയിലില്‍ കഴിഞ്ഞിരുന്നു. ഇവരെ കൊയിലാണ്ടിയില്‍ നിന്നാണ് മറ്റൊരു ജ്വല്ലറിയില്‍ കവര്‍ച നടത്തുന്നതിനിടെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. അറസ്റ്റിലായ ആന്ധ്രാസ്വദേശിനികളായ കനിമൊഴിയെയും ആനന്ദിയെയും നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാക്കിയിരുന്നു. ഇവര്‍ സഹോദരിമാരാണ്.
തളിപറമ്പ് നഗരത്തിലെ അറ്റ്ലസ് ജ്വല്ലറിയില്‍ നിന്നും മൂന്ന് പവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ചതിനാണ് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ പിടിയിലായത്. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇവര്‍ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയത്.
തമിഴ്നാട് സ്വദേശിനികളായ ആനന്ദിയെന്ന സുധ(36) സഹോദരി കനിമൊഴി(30) എന്നിവര്‍ സെയില്‍സ്മാന്റെ കണ്ണുവെട്ടിച്ചു സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എത്തുന്നതിന് മുന്‍പേ ജ്വല്ലറിയില്‍ എത്തിയ സംഘാംഗമായിരുന്നു അലമേലു. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ ഇതിനുസമാനമായി കവര്‍ച നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
Keywords: Woman arrested in robbery case, also arrested, Kannur, News, Robbery, Arrested, Police, Kerala.