Follow KVARTHA on Google news Follow Us!
ad

Arrested | ആരും കാണാതെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്നു, രാത്രിയായപ്പോള്‍ ഒരു ലക്ഷം രൂപയും സ്വര്‍ണവുമായി മുങ്ങി; യുവതി അറസ്റ്റില്‍; കുടുക്കിയത് അയല്‍ വീട്ടിലെ സിസിടിവി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Alappuzha,News,Local News,Robbery,Police,Arrested,Kerala,
ഹരിപ്പാട്: (www.kvartha.com) തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ നിന്നു ഒരു ലക്ഷം രൂപയും അര പവന്റെ സ്വര്‍ണാഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. വീയപുരം സ്വദേശി മായാകുമാരിയെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയുടെ(73) വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

Woman arrested for theft Case, Alappuzha, News, Local News, Robbery, Police, Arrested, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തനിച്ചായതിനാല്‍ രാത്രിയില്‍ അടുത്തുള്ള ബന്ധു വീട്ടിലാണ് ലക്ഷ്മിക്കുട്ടി ഉറങ്ങാന്‍ പോകുന്നത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. സംശയം തോന്നി അലമാരകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് പണവും ആഭരണവും മോഷണം പോയെന്ന് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മോഷണം നടന്ന ദിവസം വൈകിട്ട് സമീപമുള്ള ക്ഷേത്രത്തിലേക്ക് മാലകെട്ടിക്കൊണ്ടിരിക്കുമ്പോള്‍ സ്‌കൂടറില്‍ എത്തിയ മായാകുമാരി ലക്ഷ്മിക്കുട്ടിയോട് വീട്ടിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. രാത്രിയില്‍ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ഉറങ്ങുന്നതെന്നു മനസ്സിലാക്കിയ മായാകുമാരി ലക്ഷ്മിക്കുട്ടി അറിയാതെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരിക്കുകയും രാത്രിയില്‍ വീട്ടമ്മ അടുത്ത വീട്ടില്‍ ഉറങ്ങാന്‍ പോയ സമയത്ത് മോഷണം നടത്തുകയുമായിരുന്നു.

സമീപമുള്ള വീട്ടിലെ സിസിടിവിയില്‍ മോഷണം നടന്ന ദിവസം പുലര്‍ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്‌കൂടറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യം ലക്ഷ്മിക്കുട്ടിയെ കാണിച്ചപ്പോള്‍ വീട്ടില്‍ എത്തിയ സ്ത്രീ തന്നെയാണ് സ്‌കൂടറില്‍ കയറി പോയതെന്നു തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്നു സ്‌കൂടറിന്റെ രെജിസ്‌ട്രേഷന്‍ നമ്പര്‍ വച്ചുള്ള പരിശോധനയില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വിരലടയാളങ്ങളും ലഭിച്ചിരുന്നു. മോഷണം നടന്ന വീട്ടിലെത്തിച്ച മായാ കുമാരിയെ ലക്ഷ്മിക്കുട്ടി തിരിച്ചറിഞ്ഞു. മായാദേവി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കും.

മായാദേവിയുടെ സ്‌കൂടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് എച് ഒ വി എസ് ശ്യാംകുമാര്‍, എസ്‌ഐ സവ്യസാചി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുരേഷ്, മഞ്ജു, രേഖ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇയാസ്, എ നിശാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Woman arrested for theft Case, Alappuzha, News, Local News, Robbery, Police, Arrested, Kerala.

Post a Comment