സമാജ് വാദി പാര്‍ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സമാജ് വാദി
പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായം സിംഗിന്റെ മരുമകളുമാണ് മത്സരിക്കുന്ന ഡിംപിള്‍ യാദവ്.
വോടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥി രഘുരാജ് സിംഗ് ശാക്യ 34472 വോടിന് പിന്നിലായി. ബഹുജന്‍ സമാജ് പാര്‍ടിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.
അഖിലേഷ് യാദവ് ഉള്‍പെടെയുള്ള ഉന്നത നേതാക്കള്‍ തങ്ങളുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. നേരിയ വ്യത്യാസത്തിലാണ് അന്ന് മുലായം സിംഗ് യാദവ് വിജയിച്ചത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തി ഉണ്ടായിരുന്നു.
Keywords: With Over 2L Votes, Dimple's Big Win in Mainpuri, New Delhi, News, Politics, Lok Sabha, By-election, Trending, BJP, National.