Follow KVARTHA on Google news Follow Us!
ad

Wireless sets | പൊലീസിന്റെ വയര്‍ലെസ് സെറ്റുകള്‍ വെള്ളത്തില്‍ നഷ്ടപ്പെട്ടു; പമ്പയില്‍ തിരച്ചില്‍ നടത്തി മുങ്ങല്‍ വിദഗ്ദര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Pathanamthitta,News,Police,Natives,Pampa,River,Kerala,
പത്തനംതിട്ട: (www.kvartha.com) പൊലീസിന്റെ വയര്‍ലെസ് സെറ്റുകള്‍ വെള്ളത്തില്‍ നഷ്ടപ്പെട്ടു. കണ്ടെത്താനായി പമ്പയില്‍ മുങ്ങല്‍ വിദഗ്ദര്‍ തിരച്ചില്‍ നടത്തുന്നു. പമ്പ നീരേറ്റുപുറം ജലമേളക്കിടെയാണ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ നഷ്ടപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജലമേള.

സ്റ്റാര്‍ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടുപോവുകയായിരുന്നു. ജലഘോഷയാത്രയടക്കമുള്ള പരിപാടികളുണ്ടായിരുന്നതിനാല്‍ വലിയ ജനത്തിരക്കായിരുന്നു കരയിലും പുഴയിലുമുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞദിവസം വയല്‍ലെസ് സെറ്റിന് വേണ്ടിയുള്ള തിരച്ചില്‍ സാധ്യമായിരുന്നില്ല.

Wireless sets of Kerala police lost, Pathanamthitta, News, Police, Natives, Pampa, River, Kerala

തിങ്കളാഴ്ച തിരുവല്ല ഫയര്‍ഫോഴ്സ് യൂനിറ്റിന്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് മണിക്കൂറിലധികമായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുങ്ങല്‍ വിദഗ്ദര്‍ എത്തിയതിനെത്തുടര്‍ന്ന്, ഒഴുക്കില്‍പ്പെട്ട ആര്‍ക്കോ വേണ്ടിയുള്ള തിരച്ചിലാണെന്ന് കരുതി പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി.

Keywords: Wireless sets of Kerala police lost, Pathanamthitta, News, Police, Natives, Pampa, River, Kerala.

Post a Comment