Follow KVARTHA on Google news Follow Us!
ad

Heavy rain | ദുബൈയില്‍ കനത്ത മഴ; യുഎഇയില്‍ ഉടനീളം മൂടിക്കെട്ടിയ ആകാശം, താപനില കുറയും, കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,Dubai,News,Rain,Warning,Vehicles,Gulf,World,
ദുബൈ: (www.kvartha.com) ദുബൈയില്‍ ശക്തമായ മഴ. യുഎഇയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മഴ ലഭിച്ചു. ഈ ആഴ്ച മുഴുവന്‍ വിവിധ സ്ഥലങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും താപനിലയില്‍ കുറവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Winter is here: Heavy rain in Dubai, overcast skies across the UAE this afternoon, temperatures to drop, Dubai, News, Rain, Warning, Vehicles, Gulf, World

യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ദുബൈ, ശാര്‍ജ, അബൂദബി, ഫുജൈറ, അല്‍ ദഫ്റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ശ, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്, ജബല്‍ അലി, അബൂദബി-ദുബൈ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നല്ല മഴ പെയ്തു.

ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ഥിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം ഖത്വറിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. തിങ്കളാഴ്ച ഖത്വറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. കാലാവസ്ഥാ വകുപ്പ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോഹ, അല്‍ വക്റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം നല്ല മഴ പെയ്തു. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ ഇടിയോടു കൂടി മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി.

മഴയ്ക്ക് പിന്നാലെ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സഊദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളിലും തബൂകിലെ തീരപ്രദേശങ്ങളിലും മഴ തുടരും.

അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ആലിപ്പഴവര്‍ഷവുമുണ്ടാകും. മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍, റിയാദ് പ്രവിശ്യകളുടെ വടക്കന്‍ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവ് അനുഭവപ്പെടും.

Keywords: Winter is here: Heavy rain in Dubai, overcast skies across the UAE this afternoon, temperatures to drop, Dubai, News, Rain, Warning, Vehicles, Gulf, World.

Post a Comment