35 വയസുള്ള മെസിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമായി ഇത് കണക്കാക്കപ്പെടുന്നു. അദ്ദേഹം അവസരം മുതലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൂടാതെ ലോകകപ്പില്‍ ആദ്യമായി നോക്കൗട്ട് റൗണ്ടുകളില്‍ രണ്ട് ഗോളുകള്‍ ഇതിനകം താരം നേടിക്കഴിഞ്ഞു, നെതര്‍ലാന്‍ഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയുമാണ് വലകുലുക്കിയത്. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിക്ക് ലോകകപ്പ് കൂടി നേടാനായാല്‍ അത്ഭുതകരമായ കരിയറിന് തിളക്കമേറെയാണ്.
അതേസമയം, എല്ലാ ഫുട്‌ബോള്‍ ആരാധകരുടെയും മനസില്‍ ഉയരുന്ന വലിയ ചോദ്യം ഫിഫ ലോകകപ്പിന് ശേഷം തന്റെ പ്രായം കണക്കിലെടുത്ത് മെസി വിരമിക്കുമോ എന്നതാണ്. മെസി ടൂര്‍ണമെന്റിന് മുമ്പ് ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫിഫ ലോകകപ്പിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ലയണല്‍ മെസിയുടെ ഭാവിയെക്കുറിച്ച് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനി വ്യക്തമാക്കിയിട്ടില്ലെങ്കിലും മെസിയോടൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നുവെന്ന് പറഞ്ഞു.
മെസി അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കുന്നത് തുടരുമെന്ന് സ്‌കലോനി പ്രത്യാശ പ്രകടിപ്പിച്ചു. 'മെസി കളിക്കുന്നത് തുടരുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം, ഞങ്ങള്‍ മെസിയെ ആസ്വദിച്ചുകൊണ്ടേയിരിക്കും. അത് ഞങ്ങള്‍ക്കും ഫുട്ബോള്‍ ലോകത്തിനും പ്രധാനമാണ്', വാര്‍ത്താസമ്മേളനത്തില്‍ സ്‌കലോനി പറഞ്ഞു.
Keywords: Latest-News, World, FIFA-World-Cup-2022, World Cup, Lionel Messi, Argentina, Football, Football Player, Sports, Gulf, Qatar, Will Lionel Messi Retire After FIFA World Cup? Argentina Coach Says This.
< !- START disable copy paste -->