Follow KVARTHA on Google news Follow Us!
ad

Himachal CM | ഹിമാചല്‍ പ്രദേശിന് വനിതാ മുഖ്യമന്ത്രിയോ? കോണ്‍ഗ്രസ് പരിഗണയില്‍ ഈ 3 പേര്‍

Who will be Congress's Himachal CM? It may come down to these three, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഷിംല: (www.kvartha.com) മലയോര സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്നാണ് വ്യക്തമാകുന്നത്. ആകെയുള്ള 68 സീറ്റില്‍ 39 ലും കോണ്‍ഗ്രസ് മുന്നിലാണ്. നിലവില്‍ ഭരണത്തിലുള്ള ബിജെപിക്ക് 26 ഇടത്ത് മാത്രമാണ് ലീഡുള്ളത്. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ അനവധി പേരാണ് രംഗത്തുള്ളത്. മുന്‍നിരയിലുള്ളത് പ്രതിഭാ സിംഗ്, സുഖ്വീന്ദര്‍ സിംഗ് സുഖു, മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്ന, ഡല്‍ഹൗസിയില്‍ നിന്ന് ആറ് തവണ എംഎല്‍എയായ ആശാ കുമാരിയും മണ്ടിയിലെ ഡ്രാങ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി എട്ട് തവണ എംഎല്‍എയായ താക്കൂര്‍ കൗള്‍ സിംഗും ഇത്തവണ പരാജയപ്പെട്ടു.
                    
Latest-News, National, Top-Headlines, Politics, Political-News, Congress, Assembly Election, Election, Himachal-Elections, Himachal Pradesh, Chief Minister, Who will be Congress's Himachal CM? It may come down to these three.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ, ഹൈകമാന്‍ഡുമായുള്ള അടുപ്പം തുടങ്ങി നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഹിമാചല്‍ പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുക. പ്രചാരണത്തിനിടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ടിക്ക് കുറഞ്ഞത് എട്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ ആര്‍ക്കും സ്വപ്നം കാണാവുന്ന ജനാധിപത്യ പാര്‍ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു മുന്‍ മന്ത്രി സുധീര്‍ ശര്‍മ ഇതിനോട് പ്രതികരിച്ചത്.

പ്രതിഭ സിംഗ്

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗ് ലോക്സഭാ എംപിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഭ സിംഗ് മത്സരിച്ചില്ലെങ്കിലും ഹിമാചല്‍ പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ മത്സരിച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വീര്‍ഭദ്ര സിങ്ങിന്റെ പാരമ്പര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ശക്തമായി ഊന്നിപ്പറഞ്ഞിരുന്നു.

സുഖ്വീന്ദര്‍ സിംഗ് സുഖു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി തലവന്‍ സുഖ്വീന്ദര്‍ സിംഗ് സുഖുവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ അദ്ദേഹം വീര്‍ഭദ്ര സിംഗ് കുടുംബത്തിന്റെ എതിരാളിയാണെന്നാണ് പറയുന്നത്. ഇത്തവണ നദൗനില്‍ നിന്നാണ് സുഖു മത്സരിച്ചത്.

മുകേഷ് അഗ്‌നിഹോത്രി

നിലവിലെ ഹിമാചല്‍ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായ അഗ്‌നിഹോത്രി നാല് തവണ എംഎല്‍എയും വീര്‍ഭദ്ര സിംഗ് സര്‍കാരില്‍ മന്ത്രിയുമായിരുന്നു. ഇത്തവണയും ഇദ്ദേഹം ഹരോളിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. മുകേഷ് അഗ്‌നിഹോത്രി മുഖ്യമന്ത്രി ആവുകയാണെങ്കില്‍ പ്രതിഭ സിംഗ് പിന്തുണച്ചേക്കും.

Keywords: Latest-News, National, Top-Headlines, Politics, Political-News, Congress, Assembly Election, Election, Himachal-Elections, Himachal Pradesh, Chief Minister, Who will be Congress's Himachal CM? It may come down to these three.
< !- START disable copy paste -->

Post a Comment