Follow KVARTHA on Google news Follow Us!
ad

Miraya Vadra | ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി രാഹുലിന്റെ രാജസ്താനിലൂടെയുള്ള ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ആ പെണ്‍കുട്ടി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Jharkhand,News,Politics,Priyanka Gandhi,Rahul Gandhi,Media,National,
ഝാര്‍ഖണ്ഡ്: (www.kvartha.com) ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ രാജസ്താനിലൂടെയുള്ള ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ആ പെണ്‍കുട്ടി. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലുടനീളം അദ്ദേഹത്തെ സന്ദര്‍ശിക്കാനും പിന്തുണയറിയിക്കാനും ഒട്ടേറെപേരാണ് എത്തുന്നത്. നിരവധി നടിമാരും മറ്റു പ്രമുഖരും ഇതില്‍പെടുന്നു.

Who Is Miraya Vadra? Priyanka Gandhi’s Daughter Joins Bharat Jodo Yatra, Jharkhand, News, Politics, Priyanka Gandhi, Rahul Gandhi, Media, National

ഇപ്പോള്‍ രാജസ്താനില്‍ കൂടി കടന്നുപോകുന്ന യാത്രയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത വെള്ള കൂര്‍തയും കറുത്ത ബോടവും ധരിച്ചെത്തിയ പെണ്‍കുട്ടിയാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗാന്ധികുടുംബത്തില്‍ നിന്നുള്ളതും അതേസമയം അധികം പൊതുശ്രദ്ധ പിടിച്ചുപറ്റാത്തതുമായ ആ പെണ്‍കുട്ടി മറ്റാരുമായിരുന്നില്ല.

രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വധേരയുടെ മകള്‍ മിരായ വധേരയായിരുന്നു അമ്മയ്ക്കും അച്ഛന്‍ റോബര്‍ട് വധേരയ്ക്കുമൊപ്പം അങ്കിളിന് പിന്തുണയുമായെത്തിയത്.

മിരായയെ ചേര്‍ത്ത് പിടിച്ച് നടക്കുന്ന രാഹുലിന്റെ ചിത്രങ്ങളും അനുയായികള്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രിയങ്ക വധേര തന്നെയാണ് ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്ക് വച്ചത്.

പ്രിയങ്കയുടെയും റോബര്‍ടിന്റെയും രണ്ട് മക്കളില്‍ ഇളയവളാണ് മിരായ. സഹോദരന്‍ റെഹാന്‍ മിരായയേക്കാള്‍ ഒരു വയസ്സ് മൂത്തതാണ്. ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളുടെ മക്കള്‍ രണ്ടു പേരും പൊതുപരിപാടികളില്‍ അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ പരിപാടിയുടെ പൊതുപരിപാടിയില്‍ ആദ്യമായാണ് മിരായ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ഗാന്ധികുടുംബത്തിലെ പുതിയ തലമുറക്കാരി കോണ്‍ഗ്രസിലെത്തിയേക്കുമോ എന്ന ചര്‍ചയ്ക്കും ഈ സന്ദര്‍ശനം വഴി വച്ചിട്ടുണ്ട്.

ഈ വര്‍ഷം ജൂണിലായിരുന്നു മിരായ തന്റെ 20-ാം ജന്മദിനം ആഘോഷിച്ചത്. അമ്മ പ്രിയങ്കയ്ക്കൊപ്പം മാലിദ്വീപില്‍ വച്ചായിരുന്നു ആഘോഷം. 2017ല്‍ മിരായയെക്കുറിച്ച് മുന്‍ കോണ്‍ഗ്രസ് എംപി ജനാര്‍ദന്‍ പൂജാരി പ്രവചിച്ചത് അവള്‍ തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെപ്പോലെ ഒരു രാഷ്ട്രീയ നേതാവാകുമെന്നായിരുന്നു. ഒരിക്കല്‍ മിരായയുടെ ഭാവിയെക്കുറിച്ച് ഒരു ജോത്സ്യനോട് താന്‍ ചോദിച്ചിരുന്നുവെന്നും അവള്‍ മറ്റാരെയും പോലെയല്ലാത്ത നേതാവായി മാറുമെന്ന് അദ്ദേഹം പറഞ്ഞതായും പൂജാരി വ്യക്തമാക്കിയിരുന്നു.

ഭാരത് ജോഡോ യാത്രയുടെ തൊണ്ണൂറ്റി ആറാം ദിനമായ തിങ്കളാഴ്ച സ്ത്രീ ശാക്തീകരണത്തിനാണ് ഊന്നല്‍ നല്‍കിയത്. 'നാരി ശക്തി പദ് യാത്ര' എന്ന പേരില്‍ വൈകുന്നേരം വരെ നടന്ന യാത്രയില്‍ നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ബുണ്ടി ജില്ലയില്‍ നിന്ന് രാവിലെ ആറു മണിയോടെയായിരുന്നു യാത്ര തുടങ്ങിയത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനമാണ് രാജസ്താന്‍.

സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇതുവരെ അഞ്ച് ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കടന്നുകഴിഞ്ഞു. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാഹുല്‍ ഗാന്ധി പിന്നിട്ടത്. 150 ദിവസം കൊണ്ട് 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ഫെബ്രുവരി ആദ്യം ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും.

Keywords: Who Is Miraya Vadra? Priyanka Gandhi’s Daughter Joins Bharat Jodo Yatra, Jharkhand, News, Politics, Priyanka Gandhi, Rahul Gandhi, Media, National.

Post a Comment