Follow KVARTHA on Google news Follow Us!
ad

K Rajan | ജനാധിപത്യവും ചരിത്രവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ രാജ്യത്തിന് ബദല്‍ സാമൂഹിക മാതൃക അവതരിപ്പിക്കാന്‍ കഴിയുന്നത് കേരളത്തിനെന്ന് മന്ത്രി കെ രാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Minister,Conference,Inauguration,Kerala,
കണ്ണൂര്‍: (www.kvartha.com) ജനാധിപത്യവും ചരിത്രവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ രാജ്യത്തിന് ബദല്‍ മാതൃക അവതരിപ്പിക്കാന്‍ കഴിയുന്നത് കേരളത്തിനാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന് മുന്നോടിയായി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

When democracy and history are questioned Kerala can present an alternative social model to country says Minister K Rajan, Kannur, News, Minister, Conference, Inauguration, Kerala

കേരളത്തിലെ വായനശാലകള്‍ കേവലം വായനയുടെ ഇടങ്ങള്‍ മാത്രം ആയിരുന്നില്ല. വായനശാലകള്‍ ഒരു സംസ്‌കാരത്തെ ഉല്‍പാദിപ്പിച്ചു. സമകാലിക ഇന്‍ഡ്യയില്‍ ചരിത്രത്തിന്റെ അപകടകരമായ അപനിര്‍മിതി രാജ്യത്താകെ ബാധിക്കുകയാണ്. ഇത്ര അപകടകരമായ കാലത്തിലൂടെ രാജ്യം കടന്നു പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പോരാട്ടത്തിലൂടെ യാഥാര്‍ഥ്യമാക്കിയ ഇന്‍ഡ്യയിലെ ജനങ്ങള്‍ എന്ന പേരിലുള്ള ഭരണഘടനയുടെ ആമുഖം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണഘടനക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ചെറുത്തു നില്‍പുകള്‍ക്ക് ശക്തി പകരണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസന്‍ എം പി വിശിഷ്ടാതിഥിയായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ഡോ. എം സത്യന്‍, ടി പ്രകാശന്‍, ടി കെ ഗോവിന്ദന്‍, എ വി അജയകുമാര്‍, ഒ എസ് ഉണ്ണികൃഷ്ണന്‍, ഡോ. അനീഷ് കുമാര്‍ കെ വി, ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്‍, ജെ കെ ജിജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: When democracy and history are questioned Kerala can present an alternative social model to country says Minister K Rajan, Kannur, News, Minister, Conference, Inauguration, Kerala.

Post a Comment