ബീറ്റ പതിപ്പിലാണ് നിലവില്‍ ഇത് ലഭ്യമായിട്ടുള്ളത്. പരിശോധനയ്ക്ക് ശേഷം, ഉപയോക്താക്കള്‍ക്ക് പുതിയതും പുതുക്കിയതുമായ ഇമോജി ഉപയോഗിക്കാന്‍ അവസരം ലഭിക്കും. ഇമോജിയെ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഇത് തീര്‍ച്ചയായും ഒരു വലിയ അപ്ഡേറ്റാണ്. ആന്‍ഡ്രോയിഡ് 2.22.25.11 ബീറ്റാ പതിപ്പില്‍ ചില ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
കൂടാതെ വീഡിയോ കോളില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കാന്‍ പോകുന്നുതായാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീഡിയോ കോളുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ പതിപ്പുകളില്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ അപ്ഡേറ്റിന് ശേഷം, വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനാവും.
Keywords: Latest-News, World, Top-Headlines, Whatsapp, Application, Social-Media, Report, WhatsApp to introduce 21 new emojis: Report.
< !- START disable copy paste -->