Follow KVARTHA on Google news Follow Us!
ad

Rahul Gandhi | നിങ്ങള്‍ എന്തൊക്കെ ചെയ്താലും സത്യത്തോട് പോരാടാനാകില്ല, താന്‍ യാത്രതുടങ്ങിയത് മുന്‍ ധാരണകളൊന്നുമില്ലാതെ, പഠിക്കാനായത് നിരവധി കാര്യങ്ങള്‍; തന്നെ കൂടുതല്‍ കരുത്തനാകാന്‍ സഹായിച്ചത് ആര്‍എസ്എസും ബിജെപിയും, അവര്‍ എന്റെ ഗുരുക്കന്‍മാരാണെന്നും രാഹുല്‍ ഗാന്ധി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,New Delhi,Criticism,Trending,Rahul Gandhi,BJP,National,
ന്യൂഡെല്‍ഹി: (www.kvartha.com) ബി ജെ പി സര്‍കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പി. തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാരെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

'What About Their Roadshows?': Rahul Gandhi On Security Red Flags, News,New Delhi, Criticism, Trending, Rahul Gandhi, BJP, National

താന്‍ നിരന്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്ന് സുരക്ഷാ ജീവനക്കാരാല്‍ ആരോപണമുന്നയിപ്പിച്ചും കോവിഡ് ആശങ്കയുള്ളതിനാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തണമെന്ന് കത്തയച്ചും തനിക്കെതിരെ കേസുണ്ടാക്കാനുള്ള ശ്രമമാണ് സര്‍കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

എന്നാല്‍ ബിജെപിയുടെ റോഡ് ഷോകളില്‍ കോവിഡ് പ്രോടോകോള്‍ ലംഘനം ഉണ്ടാകുന്നില്ല. ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ സഞ്ചരിക്കാനാണ്. എങ്ങനെയാണ് എനിക്കത് ചെയ്യാനാവുക എന്നു ചോദിച്ച രാഹുല്‍ ഞാന്‍ കാല്‍നടയാത്രയാണ് നടത്തുന്നതെന്നും വ്യക്തമാക്കി. സുരക്ഷക്ക് ആവശ്യമായത് എന്താണെന്ന് അവര്‍ക്കറിയാം. എന്നിട്ടും അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. ഇത് ഞങ്ങളെ സംബന്ധിച്ച് വിജയകരമായ യാത്രയായിരുന്നു. അതുകൊണ്ട് നിരവധി ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. രാജ്യത്തിന് ചിന്തിക്കാന്‍ ഒരു പുതിയ വഴി തുറന്നിരിക്കുകയാണ് താനെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിക്ക് ധാരാളം പണമുണ്ട്. നിങ്ങള്‍ എന്തെല്ലാം ചെയ്താലും സത്യത്തോട് പോരാടാനാകില്ല. ഞാന്‍ യാത്രതുടങ്ങിയത് മുന്‍ ധാരണകളൊന്നുമില്ലാതെയാണ്. ഈ യാത്രയില്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനായെന്നും രാഹുല്‍ പറഞ്ഞു. തന്നെ വിമര്‍ശിക്കുന്നതിന് ആര്‍എസ്എസിനും ബിജെപിക്കും നന്ദി പറഞ്ഞ രാഹുല്‍ അത് തന്നെ കൂടുതല്‍ കരുത്തനാകാന്‍ സഹായിച്ചുവെന്നും, അവര്‍ എന്റെ ഗുരുക്കന്‍മാരാണെന്നും അറിയിച്ചു.

Keywords: 'What About Their Roadshows?': Rahul Gandhi On Security Red Flags, News,New Delhi, Criticism, Trending, Rahul Gandhi, BJP, National.

Post a Comment