Follow KVARTHA on Google news Follow Us!
ad

Shashi Tharoor | ഗുജറാതില്‍ കോണ്‍ഗ്രസിനായി താന്‍ പ്രചാരണം നടത്തിയിട്ടില്ല; അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോല്‍വിയെ കുറിച്ച് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെന്ന് ശശി തരൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Congress,Assembly Election,Shashi Taroor,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാതില്‍ കോണ്‍ഗ്രസിനായി താന്‍ പ്രചാരണം നടത്തിയിട്ടില്ല, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോല്‍വിയെ കുറിച്ച്  മറുപടി പറയാന്‍ ബുദ്ധിമുട്ടാണെന്ന് പ്രചാരണ രംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ട മുതിര്‍ന്ന നേതാവ് ശശി തരൂര്‍. 

ഒരു ദേശീയ മാധ്യമത്തോടാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോണ്‍ഗ്രസ് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

തരൂരിന്റെ പ്രതികരണം:

ഗുജറാതില്‍ കോണ്‍ഗ്രസിനായി താന്‍ പ്രചാരണം നടത്തിയിട്ടില്ല. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാര്‍ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് മറുപടി പറയാന്‍ കഴിയില്ല. ഞാന്‍ കോണ്‍ഗ്രസിനായി ഗുജറാതില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല.

പ്രചാരണം നടത്താന്‍ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാണ്.

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പക്ഷേ, ഗുജറാതില്‍ അതുണ്ടായില്ല. ആംആദ്മി പാര്‍ടി പിടിച്ച വോടുകളും കോണ്‍ഗ്രസിന്റെ വോടു കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.

നേരത്തെ, മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനു പിന്നാലെ ഗുജറാതിലെയും ഹിമാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് പ്രചാരകരുടെ പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു. 

Watch: Shashi Tharoor, Excluded As Congress Campaigner, Responds To Result, New Delhi, News, Politics, Congress, Assembly Election, Shashi Taroor, Trending, National


ദീര്‍ഘ കാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാക്കി മത്സരിച്ച ശശി തരൂര്‍, പാര്‍ടിക്കുള്ളില്‍ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരിച്ച മല്ലികാര്‍ജുന്‍ ഖര്‍ഗെയോടു പരാജയപ്പെട്ടെങ്കിലും, തരൂര്‍ ആയിരത്തിലധികം വോടു പിടിച്ചത് ശ്രദ്ധ നേടി.

ഇതിനു പിന്നാലെയാണ് ഗുജറാത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ടി ദേശീയ നേതൃത്വം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

അതേസമയം, ഗുജറാതില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്താണ് ബിജെപി വന്‍ മുന്നേറ്റം കാഴ്ചവച്ചത്. 158 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ചയായി ഏഴാം തവണയാണ് ഗുജറാതില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. ഇതോടെ, തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ ബിജെപി പശ്ചിമ ബംഗാളിലെ സിപിഎം റെകോര്‍ഡിനൊപ്പമെത്തും.

Keywords: Watch: Shashi Tharoor, Excluded As Congress Campaigner, Responds To Result, New Delhi, News, Politics, Congress, Assembly Election, Shashi Taroor, Trending, National.

Post a Comment