താനെ: (www.kvartha.com) ഗടറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ സചിന്‍ ഷിങ്കാരെയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് 10 അടി താഴ്ചയും 400 മീറ്റര്‍ നീളവുമുള്ള ഗടറില്‍ നിന്നും പശുവിനെ പുറത്തെടുത്തത്. താനെയിലെ മജിവാഡ ഗ്രാമത്തില്‍ ജയ് ഭവാനി നഗറിലാണ് ദാരുണ സംഭവം നടന്നത്.
പശു ഗടറില്‍ വീഴുന്നത് കണ്ട ഒരു പ്രദേശവാസി സ്ഥലത്തെ സാമൂഹിക പ്രവര്‍ത്തകനായ സചിന്‍ ഷിങ്കാരെയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സചിന്‍ പ്രാദേശിക ക്രെയിന്‍ ഓപറേറ്റര്‍, അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍, ടിഎംസി എസ്ടിപി പ്ലാന്റ് ജീവനക്കാര്‍, ടിഎംസിയുടെ എമര്‍ജന്‍സി റെസ്‌ക്യൂ ടീം എന്നിവരുടെ സഹായം തേടി.
തുടര്‍ന്ന് നടത്തിയ രക്ഷപ്രവര്‍ത്തനത്തിനൊടുവിലാണ് പശുവിനെ പുറത്തെടുത്തത്. നിലവില്‍ പശുവിന് കാര്യമായ പരുക്കുകളൊന്നുമില്ലെന്ന് സചിന്‍ ഷിങ്കാരെ അറിയിച്ചു. ഗടറില്‍ നിന്ന് പുറത്തെടുത്ത പശുവിനെ ഉടന്‍ തന്നെ പ്രദേശത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പശുവിനെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Keywords: WATCH: Pregnant cow falls into deep gutter in Thane, brought out with the help of a crane, Thane, News, Social Media, Video, Hospital, Treatment, National.#WATCH: Locals rescue #pregnant cow stuck in 10 ft deep gutter#Maharashtra #Thane #ThaneNews #Cow #Viral #Trending #Majiwada #Rescue pic.twitter.com/Svwrkp288P
— Free Press Journal (@fpjindia) December 2, 2022