ഒരു കടുവ റോഡ് മുറിച്ചുകടക്കുന്നത് വീഡിയോയില്‍ കാണാം. കടുവ കടന്നുപോകുന്നതും കാത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കാറിനെ മറികടന്നെത്തിയ ബൈക്ക് യാത്രികരെ കടുവ സമീപിക്കുന്നതുപോലെയാണ് പിനീട് കാണുന്നത്. കടുവയെ കണ്ട് ബൈക്ക് യാത്രികര്‍ പിന്തിരിഞ്ഞ് വരുമ്പോള്‍ അവരെ സംരക്ഷിക്കുന്നതിനായി കാര്‍ ഡ്രൈവര്‍ തന്റെ വാഹനം മുന്നോട്ട് നീക്കിയത് സാമൂഹ്യ മാധ്യമ ഉപയോക്താക്കളില്‍ നിന്ന് പ്രശംസ നേടി.
As long as one doesn’t have a back gear in the bike, use common sense in the back of your mind & drive slow in wild habitats.
— Susanta Nanda IFS (@susantananda3) December 21, 2022
Via Ramesh Pandey. pic.twitter.com/7fBnwJUJiH
വന്യജീവി സങ്കേതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സാവധാനത്തിലാണ് വാഹനം ഓടിക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തിയാണ് സുശാന്ദ് നന്ദ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 'ബൈക്കിന് ബാക്ക് ഗിയര്‍ ഇല്ല, നിങ്ങളുടെ മനസിന്റെ പിന്‍ഭാഗത്ത് സാമാന്യബുദ്ധി ഉപയോഗിക്കുക. വനപ്രദേശങ്ങളില്‍ പതുക്കെ വാഹനം ഓടിക്കുക', അദ്ദേഹം കുറിച്ചു. ഇന്ത്യയില്‍ ദേശീയ പാര്‍ക്കുകളിലൂടെയും കടുവാ സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന നിരവധി റോഡുകളുണ്ട്. ഈ റോഡുകളില്‍ ഭൂരിഭാഗവും സമയ നിയന്ത്രണങ്ങളുണ്ടെങ്കിലും, പകല്‍ വെളിച്ചത്തില്‍ പോലും വന്യജീവികളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. മൃഗങ്ങള്‍ക്ക് അത്തരം റോഡുകളില്‍ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ എല്ലാവരും വേഗത കുറച്ച് ഇത്തരം റോഡുകളിലൂടെ വാഹനം ഓടിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Keywords: Latest-News, National, Top-Headlines, Uttar Pradesh, Video, Viral, Social-Media, Tiger, Escaped, Watch: Biker On Hero HF Deluxe Narrowly Misses Becoming 'Meals On Wheels'.
< !- START disable copy paste -->