മെല്‍ബണ്‍: (www.kvartha.com) വിമാന യാത്രക്കാരുടെ ലഗേജ് വലിച്ചെറിഞ്ഞ ജീവനക്കാരെ വിമാനത്താവള അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിമാനയാത്രക്കാരുടെ ലഗേജുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
മെല്‍ബണ്‍ വിമാനത്താവളത്തില്‍നിന്നുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ജീവനക്കാര്‍ ലഗേജുകള്‍ അലക്ഷ്യമായി വലിച്ചെറിയുകയും മറിച്ചിടുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പെട്ട ജീവനക്കാരെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്.
വിമാനത്താവളത്തിലെ ഗ്രൗന്‍ഡ് ഹാന്‍ഡ്ലിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഉപകരാര്‍ എടുത്ത സ്വസ്‌പോര്‍ടിന്റെ ജീവനക്കാരാണ് നടപടി വിധേയമായത്. കണ്‍വെയര്‍ ബെല്‍റ്റിലേക്ക് യാത്രക്കാരുടെ ലഗേജ് രണ്ടു ജീവനക്കാര്‍ വലിച്ചെറിയുന്നതാണ് വീഡിയോയിലുളളത്. ചില ബാഗുകള്‍ വലിച്ചെറിയുമ്പോള്‍ ബെല്‍റ്റില്‍നിന്ന് താഴെപ്പോകുന്നതും കാണാം. ശക്തിയോടെയാണ് ഒരാള്‍ ബെല്‍റ്റിലേക്ക് ലഗേജ് എറിയുന്നത്. തലയ്ക്ക് മുകളിലേക്കുവരെ പെട്ടി ഉയര്‍ത്തി കണ്‍വെയര്‍ ബെല്‍റ്റിലേക്ക് അതിടുന്നതും വീഡിയോയിലുണ്ട്. അപ്പോള്‍ മറ്റൊരാള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്.
ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമായിരുന്നു. തുടര്‍ന്ന് കരാര്‍ എടുത്തവര്‍ അന്വേഷണം നടത്തി ഇരുവരെയും പിരിച്ചുവിടുകയായിരുന്നു. മറ്റു ജീവനക്കാര്‍ക്ക് ലഗേജുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
And this is why you don’t check bags if you can help it. This is reportedly off a Qantas flight in Melbourne. pic.twitter.com/Pr7qvTWqkc
— Rachael (@RachaelHasIdeas) December 2, 2022
Keywords: News,World,international,Airport,Labours,Punishment,Job,Top-Headlines,Video,Social-Media, Watch: Baggage Handlers Seen Kicking And Throwing Luggage At Melbourne Airport, Airline Takes Action