Follow KVARTHA on Google news Follow Us!
ad

VD Satheesan | വിഴിഞ്ഞത്ത് അദാനിയും സര്‍കാരും തമ്മില്‍ ധാരണ: ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Assembly,Criticism,Kerala,
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് അദാനിയും സര്‍കാരും തമ്മില്‍ ധാരണയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം നിയമസഭയില്‍ ചര്‍ച ചെയ്യുന്നതിനിടെയാണ് സര്‍കാരിനെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

Vizhinjam Port Issue: VD Satheesan against CM and LDF Government, Thiruvananthapuram, News, Politics, Assembly, Criticism, Kerala

പോര്‍ടിന്റെ നിര്‍മാണം തടസമില്ലാതെ മുന്നോട്ടുപോകാന്‍ സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിര്‍പ്പില്ലെന്ന് സര്‍കാര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുന്‍പ് പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തി. അവരുടെ ദുരിതം നേരിട്ടു കണ്ടത് കൊണ്ടാണ് കൈകൂപ്പി അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിമന്റ് ഗോഡൗണില്‍ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് ഈച്ച പൊതിഞ്ഞ് കിടക്കുന്നത് കണ്ടുവെന്നും സതീശന്‍ പറഞ്ഞു. പുനരധിവാസത്തിന്റെ ഉത്തരവാദിത്തം സര്‍കാരിനാണ്. പാകേജിലെ 475 കോടിയില്‍ 375 കോടിയും പുനരധിവാസത്തിനാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അദാനി സേനയെ വിളിക്കാന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. അദാനിയുടെ ഹര്‍ജി വരുന്നതിന് മുന്‍പ് ആര്‍ച് ബിഷപിനെതിരെ കേസെടുത്തു. നാല് ദിവസം മുന്‍പ് ആര്‍ച് ബിഷപിനും സഹായ മെത്രാനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മീന്‍പിടുത്ത തൊഴിലാളികളെ രാഷ്ട്രീയ നേതാക്കളെക്കാള്‍ ചേര്‍ത്ത് നിര്‍ത്തിയത് സഭാ നേതാക്കളാണെന്നും സതീശന്‍ അടിയന്തര പ്രമേയ ചര്‍ചയില്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തോട് യോജിപ്പില്ല. മാനസികവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികള്‍ നേരിടുന്നവരാണ് മീന്‍പിടുത്ത തൊഴിലാളികളെ ന്നും വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍കാരിനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

തുറമുഖത്തിന്റെ ഭാഗമായി വീടുകള്‍ നഷ്ടമാകുന്നവരുടെ പുനരധിവാസത്തിന് 375 കോടി രൂപയാണ് യുഡിഎഫ് സര്‍കാര്‍ നീക്കിവച്ചത്. എല്‍ഡിഎഫ് സര്‍കാര്‍ തുക ഉപയോഗപ്പെടുത്തിയില്ല. പ്രതിഷേധിച്ച ലതീന്‍ സഭയുടെ ബിഷപിനെതിരെ പോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

മീന്‍പിടുത്ത തൊഴിലാളികളുടെ സങ്കടങ്ങളില്‍ അവരെ മറ്റാരെക്കാളും ചേര്‍ത്തു പിടിക്കുന്നത് സഭാ നേതൃത്വമാണ്. പ്രകോപനമുണ്ടാക്കാനാണ് ബിഷപിനെതിരെ കേസെടുത്തത്. കാണാതായവരെ അന്വേഷിച്ചുപോയ പള്ളിക്കമിറ്റിക്കാരെ അറസ്റ്റു ചെയ്തതും പ്രകോപനമുണ്ടാക്കാനാണ്. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിളിക്കാനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ധാരണ അദാനിയുമായി സര്‍കാര്‍ ഉണ്ടാക്കിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നതായി സതീശന്‍ പറഞ്ഞു.

കേന്ദ്ര സേനയെ വിളിക്കാന്‍ അനുകൂല നിലപാടാണ് സംസ്ഥാന സര്‍കാര്‍ കോടതിയില്‍ സ്വീകരിച്ചത്. പ്രശ്‌നം ആളിക്കത്തിച്ച് ജനവിഭാഗത്തിനിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ സര്‍കാര്‍ ശ്രമിക്കരുത്. വിഴിഞ്ഞത്ത് ഏറ്റവും പ്രധാനപ്പെട്ടത് പുനരധിവാസമാണ്. മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് മാന്യമായി താമസിക്കാനുള്ള അവസരമൊരുക്കണം.

വികസനത്തിന്റെ ഇരകളായ അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍കാരിനാണ്. മണ്ണെണ്ണയ്ക്ക് ലീറ്ററിനു 130 രൂപയായ സാഹചര്യത്തില്‍ സബ്‌സിഡി വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ തയാറാകണം. വിദഗ്ധ സമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പെടുത്താന്‍ എന്താണ് തടസമെന്നു മനസിലാകുന്നില്ല. മീന്‍പിടുത്ത തൊഴിലാളികളുമായി ചര്‍ച ചെയ്യില്ല എന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് വിസ്മയിപ്പിക്കുന്നു. മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും സതീശന്‍ പറഞ്ഞു.

Keywords: Vizhinjam Port Issue: VD Satheesan against CM and LDF Government, Thiruvananthapuram, News, Politics, Assembly, Criticism, Kerala.

Post a Comment