Follow KVARTHA on Google news Follow Us!
ad

Face Mask | പക്ഷിയുടെ ചുണ്ടിന്റെ രൂപത്തിലുള്ള മാസ്‌ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,COVID-19,Video,Social Media,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഏകദേശം രണ്ടുവര്‍ഷംത്തോളം ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങിയിരിക്കയാണ്. ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ചൈനയിലാണ് വീണ്ടും വ്യാപനം ശക്തമാകുന്നത്. യു എസിലും പുതിയ വകഭേദം റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്‍ഡ്യയിലും കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ പ്രതിരോധ മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു. മാസ്‌ക് ഉപയോഗം വീണ്ടും തുടരേണ്ടതിനെക്കുറിച്ച് ഐഎംഎയും ഓര്‍മപ്പെടുത്തി.

Viral Video: Man Uses Beak-Shaped Face Mask For Eating Amid Covid Scare, New Delhi, News, COVID-19, Video, Social Media, National

ഈ അവസരത്തിലാണ് മാസ്‌കുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പതിമൂന്ന് സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പക്ഷിയുടെ ചുണ്ടിന്റെ രൂപത്തിലുള്ള ഒരു മാസ്‌ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിനെയാണ് കാണുന്നത്. മാസ്‌കിന്റെ മധ്യത്തിലുള്ള വിടവിലൂടെയാണ് അയാള്‍ ഭക്ഷണം കഴിക്കുന്നത്.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഈ വീഡിയോ എപ്പോള്‍ എവിടെ വെച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ ലൈക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും.

അതേസമയം, രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പല നഗരങ്ങളിലും പത്ത് ഇരട്ടി വരെയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. മൂക്കിലൂടെ നല്കുന്ന വാക്‌സിന്‍ കൊവിന്‍ ആപില്‍ ഉള്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

ആഗോളതലത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വിമാനത്താവളങ്ങളില്‍ ഞായറാഴ്ച മുതല്‍ രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന തുടങ്ങി. ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി. എല്ലാ ആശുപത്രികളിലും കോവിഡ് മോക്ഡ്രില്‍ നടത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചുചേര്‍ക്കും എന്നാണ് വിവരം.

Keywords: Viral Video: Man Uses Beak-Shaped Face Mask For Eating Amid Covid Scare, New Delhi, News, COVID-19, Video, Social Media, National.

Post a Comment