Follow KVARTHA on Google news Follow Us!
ad

Viral video | തിരക്കേറിയ മാര്‍ക്കറ്റില്‍ യുവാവിന്റെ അസാമാന്യ നൃത്തച്ചുവടുകള്‍; വീഡിയോ വൈറല്‍

Viral video: Boy grooves to 'Jehda Nasha' in crowded market, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ആരും അറിയപ്പെടാത്ത പലരുടെയും സര്‍ഗവാസനകള്‍ പുറത്തെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിരക്കേറിയ മാര്‍ക്കറ്റില്‍ രസകരമായി നൃത്തം ചെയ്യുന്ന യുവാവാണ് താരമായത്. രോഹിത് കുമാര്‍ എന്നയാളാണ് വീഡിയോ സ്വന്തം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിട്ടത്.
              
Latest-News, National, Top-Headlines, Viral, Trending, Video, Social-Media, Viral, Entertainment, Jehda Nasha, Viral video: Boy grooves to 'Jehda Nasha' in crowded market.

തിരക്കേറിയ മാര്‍ക്കറ്റില്‍ രോഹിത് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് 'ആന്‍ ആക്ഷന്‍ ഹീറോ' സിനിമയിലെ 'ജെഹ്ദാ നഷാ' എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിന് രോഹിത് മനോഹരമായി നൃത്ത ചുവടുകള്‍ വെക്കുന്നു. നൃത്തം ചെയ്യുമ്പോള്‍, സമീപത്ത് കൂടി പോകുന്ന ഒരു സ്ത്രീയുടെ ശരീരത്തില്‍ തട്ടുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല.

ഡിസംബര്‍ എട്ടിനാണ് വീഡിയോ പങ്കിട്ടത്. പോസ്റ്റ് ചെയ്തത് മുതല്‍, 661,000-ലധികം പേര്‍ വീഡിയോ കണ്ടു. നെറ്റിസണ്‍സ് രോഹിതിനെ അസാമാന്യ പ്രകടനത്തിന് അഭിനന്ദിക്കുകയാണ്.

Keywords: Latest-News, National, Top-Headlines, Viral, Trending, Video, Social-Media, Viral, Entertainment, Jehda Nasha, Viral video: Boy grooves to 'Jehda Nasha' in crowded market.
< !- START disable copy paste -->

Post a Comment