Follow KVARTHA on Google news Follow Us!
ad

Vigilance raid | പി എസ് സി കോചിങ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; 'രണ്ടിടങ്ങളില്‍ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നതായി കണ്ടെത്തി'

Vigilance raid on PSC coaching centers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kvartha.com) പണത്തോടുള്ള ആര്‍ത്തി കൊണ്ട് ക്ലാസെടുക്കാനായി എത്തുന്ന ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥരെ പൊക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ പി എസ് സി കോചിങ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. പയ്യന്നൂരില്‍ മൂന്നിടങ്ങളിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. 'സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ഈ കോചിങ് സെന്ററുകളില്‍ ക്ലാസെടുക്കുന്നതായി കണ്ടെത്തി. നാലു ഉദ്യോഗസ്ഥരാണ് ഇവിടങ്ങളില്‍ ക്ലാസെടുത്തുക്കൊണ്ടിരുന്നത്. ഇവര്‍ ദിവസ പ്രതിഫലം വ്യാജ പേരിലാണ് കൈപറ്റിയിരുന്നത്', അധികൃതര്‍ പറഞ്ഞു.
          
Latest-News, Kerala, Kannur, Top-Headlines, PSC, Vigilance-Raid, Vigilance, Vigilance raid on PSC coaching centers.

കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡുകളായാണ് റെയ്ഡ് നടത്തിയത്. രഹസ്യവിവരം അനുസരിച്ചാണ് റെയ്ഡു നടത്തിയത്. സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പെടെയുള്ള സര്‍കാര്‍ ജീവനക്കാരാണ് ചില പി എസ് സി കോചിങ് സെന്ററുകളുടെ നടത്തിപ്പുകാര്‍. എന്നാല്‍ ഇവരില്‍ പലരും ബിനാമി പേരിലാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തിവരുന്നതെന്നാണ് പരാതി. നേരത്തെ കണ്ണൂര്‍ ജില്ലയിലെ വിവിധ എന്‍ട്രന്‍സ് കോചിങ് സെന്ററുകളില്‍ പ്രൊഫസര്‍, ലക്ചര്‍, ഹയര്‍ സെകന്‍ഡറി, കോളജ് അധ്യാപകര്‍ ക്ലാസെടുക്കുന്നതായി തെളിഞ്ഞിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, PSC, Vigilance-Raid, Vigilance, Vigilance raid on PSC coaching centers.
< !- START disable copy paste -->

Post a Comment