Follow KVARTHA on Google news Follow Us!
ad

Court Order | കായല്‍ കയ്യേറി വീട് വച്ചെന്ന പരാതിയില്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

Vigilance court orders investigation against MG Sreekumar #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) കായല്‍ കയ്യേറി വീട് വച്ചെന്ന പരാതിയില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേയതാണ് നടപടി. അഴിമതി നിരോധന നിയമ പ്രകാരം എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. മുളവുകാട് ഗ്രാമപഞ്ചായതിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ 11.5 സെന്റ് സ്ഥലത്ത് വീട് വച്ചത്. ഇത് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം.

News,Kerala,State,Kochi,Singer,Case,Court,Corruption,Top-Headlines, Vigilance court orders investigation against MG Sreekumar


പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത് സെക്രടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ, എം ജി ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Keywords: News,Kerala,State,Kochi,Singer,Case,Court,Corruption,Top-Headlines, Vigilance court orders investigation against MG Sreekumar 

Post a Comment