സംഘം പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആസിഡ് കണ്ണുകളിലേക്കും തെറിച്ചു. 17 ഉം 13ഉം വയസുള്ള തന്റെ പെണ്‍മക്കള്‍ രാവിലെ ഒരുമിച്ചു പുറത്തുപോയപ്പോഴാണ് ആക്രമണം നടന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖം മറച്ചാണ് ആക്രമികള്‍ എത്തിയത്. ആക്രമികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ ബൈകിലെത്തിയ സംഘം ആസിഡ് ഒഴിക്കുന്നതും, പൊള്ളലേറ്റ പെണ്‍കുട്ടി വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടുന്നതും കാണാം. സംഭവത്തില്‍ ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ നടുക്കം രേഖപ്പെടുത്തി.
Keywords: Video Shows Acid Attack On Delhi Schoolgirl, New Delhi, News, Attack, Hospital, Treatment, Media, CCTV, National.देश की राजधानी में दिन दहाड़े एक स्कूली बच्ची पर 2 बदमाश दबंगई से तेज़ाब फेंककर निकल जाते हैं… क्या किसी को भी अब क़ानून का डर है ? क्यों तेज़ाब पर बैन नहीं लगाया जाता ? SHAME pic.twitter.com/kaWWQYey7A
— Swati Maliwal (@SwatiJaiHind) December 14, 2022