കണ്ണൂര്‍: (www.kvartha.com) ഉളിക്കല്‍ മേഖലയില്‍ ഇറങ്ങിയ കടുവയുടെ വീഡിയോ ദൃശ്യം ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോകിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളില്‍ നിന്നാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായതുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്.
ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാല്‍ തന്നെ രാത്രിയില്‍ കടുവയെ കണ്ടെത്തല്‍ പ്രയാസമാകും. നിരവധി പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇവിടെ കഴിയുന്നുണ്ട്. ഇവര്‍ക്ക് പഞ്ചായതും വനം വകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കി. ഉളിക്കല്‍ മേഖലയിലെ എട്ടിടങ്ങളിലായി ആളുകള്‍ കടുവയെ കണ്ടിട്ടുണ്ട്.
കടുവ രണ്ടു ദിവസം കൊണ്ടു ആറളവുമായി വനം പങ്കിടുന്ന കര്‍ണാടക വനമേഖലയിലെ വന്യജീവി സങ്കേതത്തിലേക്ക് കയറി പോകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.
Keywords: Video has been received showing that tiger is in Aralam Farm, Kannur, News, Tiger, Mobile Phone, Forest, Kerala.