SWISS-TOWER 24/07/2023

Controversy | കേരളമെമ്പാടും പോയി പ്രസംഗിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ശശി തരൂര്‍ എംപി

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) കേരളമെമ്പാടും പോയി പ്രസംഗിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ശശി തരൂര്‍ എംപി. അദ്ദേഹം മൂന്നു തവണ തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Controversy | കേരളമെമ്പാടും പോയി പ്രസംഗിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ശശി തരൂര്‍ എംപി

കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയില്‍ താനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട അടൂരില്‍ ബോധിഗ്രാം സെമിനാറില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

തരൂരിന്റെ വാക്കുകള്‍:

പ്രതിപക്ഷ നേതാവാണ് കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. വിഡി സതീശന്‍ ഇക്കാര്യം മൂന്നുതവണ തന്നോട് പറഞ്ഞു. എന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയില്ല. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച തീയതി അടക്കം കയ്യിലുണ്ട്.

പരാതി കൊടുത്താല്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും, ഐയും അല്ല, ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിന്റെയും മെമ്പര്‍ അല്ല.

Keywords: VD Satheesan asked to speak all over Kerala: Says Shashi Tharoor, Pathanamthitta, News, Politics, Shashi Taroor, Congress, Controversy, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia